കാസർകോട്: 17.28 ലിറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി. ബംബ്രാണ ബീരണ്ടിക്കര സ്വദേശി ബി തിമ്മപ്പ (52) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 6 മണിയോടെ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ഡി മാത്യുവും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് വിൽപ്പനക്കായി എത്തിച്ചതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ പീതാംബരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്.എം.എം, ജിതിൻ.വി, ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
