പാലക്കാട്: വേനല്‍ അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് ചില ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസില്‍ (16604) ഈമാസം 25 ന് ഒരു സ്ലീപ്പര്‍ കോച്ച് കൂടി ലഭിക്കുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് വൈകീട്ട് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസില്‍ (16603) ഒരു സ്ലീപ്പര്‍ കോച്ച് അധികമായുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസില്‍ (16629) 24, 25 തീയതികളില്‍ ഒരു സ്ലീപ്പര്‍ കോച്ച് അധികമായുണ്ടാകും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസില്‍ (16630) വ്യാഴാഴ്ച ഒരു അധിക സ്ലീപ്പര്‍ കോച്ച് നല്‍കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മധുര ജങ്ഷന് അമൃത എക്സ്പ്രസില്‍ (16343) വ്യാഴാഴ്ച ഒരു സ്ലീപ്പര്‍ കോച്ച് കൂടി ലഭിക്കും. മധുര ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന മധുര ജങ്ഷന്-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസില്‍ (16344) 24, 25 തീയതികളില്‍ ഒരു സ്ലീപ്പര്‍ കോച്ച് കൂടി ലഭ്യമാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
