കാസർകോട്: പൗരപ്രമുഖൻ ദേളി കൂവത്തൊട്ടിയിലെ കല്ലട്ര മുഹമ്മദ് കുഞ്ഞി(82) അന്തരിച്ചു. മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മുൻ നാവികനും കർഷകനുമായിരുന്നു. അറബ്‌കൽ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്ര മകനാണ്. സംസ്‌കാരം ഇന്ന് രാത്രി പത്ത് മണിക്ക് ദേളി ജുമാ മസ്ജിദ് അങ്കണത്തില്‍ കുടുംബ കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സുബൈദ ചെമ്മനാട്. മക്കള്‍: റാഫി കല്ലട്ര, അഹമദ് ഷെമീം, റാഹില. മരുമകന്‍: അറഫാത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ കല്ലട്ര( ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അബ്ദുല്ല കല്ലട്ര, ഇബ്രാഹിം കല്ലട്ര, പരേതരായ മാഹിന്‍ കല്ലട്ര, ഹസൈനാര്‍ കല്ലട്ര.
