കോട്ടയം: ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം, തിരുവാതില്‍ക്കലിലെ വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനകത്ത് വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഉടന്‍ പരിസരവാസികളെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നു ഉറപ്പിച്ചിട്ടുണ്ട്. കോട്ടയത്തെ പ്രശസ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍. മകന്‍ നേരത്തെ മരണമടഞ്ഞിരുന്നു. മകള്‍ വിദേശത്താണ്. വിജയകുമാറിന്റെ വീട്ടില്‍ ജോലിക്ക് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നേരത്തെ ഒഴിവാക്കിയിരുന്നു. ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ടായിരുന്നു ഒഴിവാക്കല്‍. അതേ സമയം വീടിന്റെ സെക്യൂരിറ്റില ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഇരട്ടക്കൊലപാതകം അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
