തിരുവനന്തപുരം: വീട്ടിനുള്ളിൽ നിന്നു 63 അണലി കുഞ്ഞുങ്ങളെ പിടികൂടി . നന്ദിയോട് സ്വദേശി ബിന്ദുവിന്റെ പാലോട്ടെ വീട്ടിൽ നിന്നാണ് പാമ്പു പിടിത്തക്കാരി രാജി വിഷപാമ്പുകളെ പിടികൂടിയത്.എട്ടു മണിക്കൂർ നടത്തിയ നിരീക്ഷണത്തിനിടയിലാണ് ഇത്രയും അണലികുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി വീടുമുറ്റത്തു നിന്നു വലിയ അണലിയെ കണ്ടെത്തിയിരുന്നു. പിറ്റേന്ന് രാവിലെ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ വീട്ടിലും പരിസരത്തിലും നടത്തിയ പരിശോധനയിലാണ് 63 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.യത്. രാവിലെ 10ന് തുടങ്ങിയ തിരച്ചിൽ വൈകിട്ട് 6 വരെ നീണ്ടു നിന്നു. എന്നാൽ അമ്മ അണലിയെ കണ്ടെത്താനായില്ല. പിടികൂടിയ പാമ്പുകളെ വനംവകുപ്പിനു കൈമാറി.
