കാസര്‍കോട്: പൊയ്നാച്ചി-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ സര്‍വ്വീസ് റോഡില്‍ ചെളി കെട്ടിക്കിടക്കുന്നത് അപകടഭീതി ഉയര്‍ത്തുന്നു. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലിടിച്ചു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. ചട്ടഞ്ചാല്‍ ടൗണിലെ അടിപ്പാത കഴിഞ്ഞ ഉടനെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് റോഡില്‍ ചെളി കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം അറിയാതെ ബദിയഡുക്കയിലെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എത്തുകയും നിയന്ത്രണം വിട്ട് സ്കൂട്ടറിനു പിന്നില്‍ ഇടിച്ചാണ് അപകടം. ഇതിനു ശേഷം സര്‍വ്വീസ് റോഡില്‍ നിന്നു തെന്നിമാറിയ കാര്‍ ഓവുചാലും കഴിഞ്ഞ് വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.
റോഡിലെ ചെളി നീക്കുന്നതിനു ദേശീയ പാത നിര്‍മ്മാണം നടത്തുന്ന കമ്പനി അധികൃതര്‍ക്ക് മേല്‍പ്പറമ്പ് പൊലീസ് നിര്‍ദ്ദേശം നല്കി.
