വേനൽ ചൂടേറിയതോടെ സൂര്യാഘാതമേൽക്കുന്നതു വർധിക്കുകയാണ്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിനു വരെ കാരണമാകാവുന്ന അവസ്ഥയാണ് സൂര്യാഘാതം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ഇതോടെ ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസ്സം നേരിടും. ഇതു ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നതിനും ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ഇടയാക്കും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം.
പ്രായമേറിയവർക്കും രോഗബാധിതർക്കുമാണ് സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതൽ. പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നു കഴിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിലെ ചൂട് പുറത്തു കളയാനുള്ള സംവിധാനം ഇവരിൽ കൃത്യമായി പ്രവർത്തിച്ചെന്നു വരില്ല. ഉഷ്ണതരംഗം ഉണ്ടാകുമ്പോൾ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം.
ലക്ഷണങ്ങൾ:
ശരീരത്തിൽ പൊള്ളൽ, തലവേദന, ഛർദിയും തലക്കറക്കവും, ക്ഷീണം, ബോധക്ഷയം, സാധാരണയിലധികമായി വിയർക്കും, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടിയന്തര ചികിത്സ തേടണം.
ശ്രദ്ധിക്കേണ്ടവ :
വെയിൽ നേരിട്ടേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം, പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക, അയഞ്ഞതും ഇളം വർണത്തിലുള്ളതും കനം കുറഞ്ഞതുമായ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്ന് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം. തണുത്ത വെള്ളം കൊണ്ട് ശരീരം