കാസര്‍കോട്: നീലേശ്വരം മെയിന്‍ ബസാറിലെ ഓട്ടോ ഡ്രൈവറെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ ചൂട്ടുവം കുറുത്തി കുന്നിലെ ടി.പി. കൃഷ്ണന്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ
വീടിന് പിറകിലുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുറുത്തി കുന്നിലെ കുഞ്ഞിരാമന്റെ മകനാണ്. ഭാര്യ: എം. സാവിത്രി. മക്കള്‍: കെ.എം. സുധീഷ്, കെ.എം സുനിത. മരുമക്കള്‍: ലിന്യ. ഷൈജു.
