കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണു യുവാവിനു അതീവ ഗുരുതരം. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി നിധി(22)നാണ് പരിക്കേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരന്‍ ആയിരുന്നു. മഞ്ചേശ്വരം, കണ്വതീര്‍ത്ഥയില്‍ എത്തിയപ്പോഴാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും പരിക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ ആളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
