കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. കുരിശ് മരണത്തിന് മുന്‍പ് ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കൊപ്പം അവസാന അത്താഴം പങ്കുവെക്കുകയും, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും സ്മരണയാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് പെസഹ. പള്ളികളിലെ ചടങ്ങുകള്‍ക്ക് ശേഷം വീടുകളില്‍ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ആചരണത്തിന്റെ ഭാഗമാണ്.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണ് പെസഹ വ്യാഴം. ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ തുടങ്ങും.
യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖ വെള്ളി ആചരിക്കും.