ലക്നൗ: മകളുടെ വിവാഹത്തിനു കരുതിയിരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ സംഭവത്തിനു പിന്നാലെ മറ്റൊരു അപൂര്‍വ്വ സംഭവം കൂടി; മരുമകളുമായി അമ്മാവന് ഒളിച്ചോടി. ആദ്യ സംഭവം ഉത്തര്‍പ്രദേശിലാണെങ്കില്‍ പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശില്‍ നിന്നാണ്. ദാബ്രയിലെ ഒരു യുവതിയും അമ്മാവനും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. വേര്‍പിരിഞ്ഞു ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും. പ്രണയം കയ്യോടെ പിടിച്ചതോടെ നാട്ടില്‍ പാട്ടായി. വീട്ടിലും വലിയ പ്രശ്നമായി. നാട്ടില്‍ നില്ക്കാന് കഴിയാത്ത സ്ഥിതി ഉണ്ടായതോടെ അമ്മാവനും മരുമകളും ഒളിച്ചോടുകയായിരുന്നു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ഭിതര്‍വാര്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായെന്നും ഇരുവരും പൊലീസ് അധികൃതരെ അറിയിച്ചു. ഇക്കാര്യം പൊലീസ് യുവതിയുടെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെ അമ്മാവനുമായുള്ള ബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് ഇരുവരെയും സ്വന്തം ഇഷ്ടത്തിനു ജീവിക്കാന്‍ ഉപദേശിച്ചാണ് വീട്ടുകാര്‍ മടങ്ങിയത്.
