പട്ന: കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചിയുടെ കൊച്ചുമകളെ ഭർത്താവ് വെടിവച്ചു കൊന്നു. സുഷമ (32) ആണ് മരിച്ചത്.
കൃത്യത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവ് രമേശിനെ പൊലീസ് തിരയുകയാണ്. ബിഹാറിലെ ഗയയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ രമേശും സുഷമയുമായി വാക്കു തർക്കത്തിലേർപ്പെട്ടു. ഇതിനിടെ നാടൻ തോക്ക് ഉപയോഗിച്ച് രമേശ് സുഷമയ്ക്കെതിരെ വെടിയുതിർത്തു. പിന്നാലെ ഓടി രക്ഷപ്പെട്ടു. സുഷമയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തോടു പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ല. ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ജിതിൻ റാം മാഞ്ചി, എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നേതാവാണ്.
