കാസര്‍കോട്: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നരിമാളം കാരിമൂലയിലെ കെ ലീല (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ദിനേശ് ബീഡി കമ്പനി മുന്‍ തൊഴിലാളിയായിരുന്നു. പരേതനായ കിനാനൂരിലെ എംവി അമ്പൂട്ടിയുടെയും പാറുവിന്റെയും മകളാണ്. പരേതനായ പിപി രാമചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: അഖില്‍(ഗള്‍ഫ്), അതുല്‍. മരുമകള്‍: നയന ഏറ്റുകുടുക്ക. സഹോദരങ്ങള്‍: രത്‌നാവതി. നാരായണന്‍, സുധാകരന്‍.
