ന്യൂഡൽഹി: അമേരിക്കയുമായി വ്യാപാരയുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി ചൈന. ഇറക്കുമതി തീരുവയുടെ പേരിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികൾക്കെതിരെ ഇന്ത്യയും ചൈനയും ഒരുമിച്ചു പോരാടണമെന്നാണ് ആവശ്യം. പ്രതികൂല സാഹചര്യങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്ന് ചൈനയുടെ ഇന്ത്യയിലെ സ്ഥാനപതി യൂ ജിങ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.അതിനിടെ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ യു.എസ്. 104 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. യു.എസ്. ഉത്പന്നങ്ങൾക്കു 34% തീരുവ ചുമത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം ചൈന തള്ളിയതിനെ തുടർന്നാണിത്.
