സംശയം: നവവധുവിനെ കഴുത്തു ഞെരിച്ചു കൊന്നു; നവവരനായ കൊലയാളി അറസ്റ്റില്‍

ബംഗ്‌ളൂരു: നെലമംഗല നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും പ്രതിയെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. നെലമംഗലം, ഭക്തനപാളയയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന സല്‍മ (30)യാണ് കൊല്ലപ്പെട്ടത്. സല്‍മയും ഇമ്രാനും (35) ആറുമാസം മുമ്പാണ് വിവാഹിതരായത്. കല്യാണത്തിനു ശേഷം ബംഗ്‌ളൂരു, വിജയനഗറില്‍ താമസിച്ചിരുന്ന നവദമ്പതികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഭക്തനപാളയയിലേക്ക് താമസം മാറിയത്.
സല്‍മയുടേത് രണ്ടാം വിവാഹമാണ്. മറ്റു ബന്ധങ്ങള്‍ ഉണ്ടെന്നു സംശയിച്ച് ഇമ്രാന്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനൊടുവിലാണ് ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കവെ സല്‍മയെ കഴുത്തു ഞെരിച്ചു കൊന്നത്. പ്രതിയെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page