ബംഗ്ളൂരു: കാണാതായ യുവാവിനെ വനത്തിനു സമീപത്തു റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗ്ളൂരു, കെങ്കേരി പൊലീസ് സ്റ്റേഷന് പരിധിയിലെ അഞ്ചെപാളിയിയില് താമസക്കാരനായ സമീര്‍ (25) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹിതനായ സമീര്‍ കലാസിപാളയ്ക്കടുത്തുള്ള ബസവപ്പ സര്‍ക്കിളിലെ ഓള് ഇന്ത്യ ടയേഴ്സ് എന്ന കടയിലാണ് ജോലി ചെയ്തിരുന്നത്. ഞായറാഴ്ചയും പതിവു പോലെ ജോലിക്കു പോയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടയിലാണ് സമീറിനെ കൊല്ലപ്പെട്ട നിലയില്‍ തുരഹള്ളി വനത്തിനടുത്തുള്ള റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണാതായ സമീറിന്റേതാണെന്നു തിരിച്ചറിഞ്ഞത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
