കാസര്‍കോട്: മടിക്കൈ ബങ്കളത്തെ റിട്ട.അധ്യാപകന്‍ എം അമ്പാടി (82) അന്തരിച്ചു. കെജിടിഎയുടെ ജില്ലാ, താലൂക്ക് ഭാരവാഹിയായും ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ വില്ലേജ് സെക്രട്ടറി, ബാലസംഘം ജില്ലാ രക്ഷാധികാരി, സിപിഎം മടിക്കൈ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തായന്നൂര്‍, ചെരണത്തല, കാഞ്ഞിരപ്പൊയില്‍, കക്കാട്ട് സ്‌കൂളുകളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്നു. ഭാര്യ: യശോദ. മക്കള്‍: വിടി സുഭാഷ് (പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍), സുമേഷ് (ഗള്‍ഫ്), സുജ. മരുമക്കള്‍: എ വിധുബാല, ശുഭ(ചാത്തമത്ത്), മോഹനന്‍(ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, ബാലന്‍, രവി(കച്ചവടം, നീലേശ്വരം), ചന്ദ്രന്‍, പാറ്റ, നാരായണി, ശാന്ത, പരേതനായ അമ്പു, കുമാരന്‍.
