കാസര്‍കോട്: അഡൂര്‍ കാട്ടിപ്പാറയില്‍ വയോധികന്‍ വിഷം കഴിച്ചു മരിച്ചു. കാട്ടിപ്പാറ പുതുച്ചേരിയിലെ എ. മാധവന്‍ നായര്‍(79) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഇദ്ദേഹത്തെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ചികില്‍സയിലിയിരിക്കെ ഏഴുമണിയോടെ മരിച്ചു. മാനസീക വിഷമം കാരണമാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു. സിപിഎം കാട്ടിപ്പാറ ബ്രാഞ്ച് അംഗമാണ്. ഭാര്യ: മുങ്ങത്ത് സരോജിനി. മക്കള്‍: എം. ശ്രീജ, എം. രതീഷ്. മരുമക്കള്‍: രാജന്‍ മാനടുക്കം, ടി. പ്രിയ. സഹോദരി: കമ്മാടത്തുവമ്മ(നെച്ചിപ്പടുപ്പ്).
