കാസര്‍കോട്: ഉപ്പള, കൈക്കമ്പയില്‍ പ്രവര്‍ത്തിക്കുന്ന ഇറാനി ക്ലിനിക്കില്‍ കവര്‍ച്ച. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ഡ്രോവറില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ കവര്‍ന്നു. മാര്‍ച്ച് 27നും 29നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. മംഗല്‍പ്പാടി, കൈക്കമ്പയിലെ മുഹമ്മദ് സമീറിന്റെ ഭാര്യ കെ.പി ഷബ്നത്തിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
