കാസര്‍കോട്: ഡോ.മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് വഖഫ് നിയമത്തെ സാധാരണക്കാരുടെ ഭൂമി കവരുന്ന വിധത്തില്‍ അപകടകരമാക്കിയതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരായ യുഡിഎഫ്-എല്‍ഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ക്യാംപ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡിന് പരമാധികാരം നല്‍കിയത് യുപിഎ സര്‍ക്കാരാണ്. അലഹാബാദ് ഹൈക്കോടതിക്ക് പോലും വസ്തുവിന്റെ മേലുള്ള അവകാശം സ്ഥാപിക്കാന്‍ നിയമ പോരാട്ടം നടത്തേണ്ടി വന്നു. മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ ഭൂമി വഖഫിന് കീഴിലാക്കാന്‍ ഇടത് വലത് മുന്നണികള്‍ എല്ലാ ഒത്താശയും ചെയ്യുകയാണെന്ന് കെ ശ്രീകാന്ത് കൂട്ടിചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കാഞ്ഞങ്ങാട് സൗത്ത്, കെ.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി-മോര്‍ച്ച ജില്ലാ മണ്ഡലം ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
