കാസര്‍കോട്: ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താംപാറ ചര്‍ച്ചിന് സമീപം താമസിക്കുന്ന കെ ഫിലിപ്പ് എന്ന ജോജോ(52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അമ്പലത്തറ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മത്തായിയാണ് പിതാവ്. മിനിയാണ് ഭാര്യ. നിധിന്‍, നീതു എന്നിവര്‍ മക്കളാണ്.
