കാസര്‍കോട്: 15 കോല്‍ താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറില്‍ പശുവീണു. രക്ഷകരായത് അഗ്നിശമനാ സേന. നെല്ലിയടുക്കം സ്വദേശി രാമകൃഷ്ണന്‍ എന്നയാളുടെ പശുവാണ് മേയുന്നതിനിടെ കിണറില്‍ വീണത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിശമനാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഇ പ്രസീദ്, ഇ ഉമേശന്‍ എന്നിവര്‍ കിണറിലിറങ്ങി. കിണറിലെ ചളിയില്‍ പൂണ്ടുപോയ പശുവിനെ കരക്കെത്തിക്കാന്‍ മണ്ണുമാന്തി യന്ത്രം എത്തിക്കേണ്ടി വന്നു. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പശുവിനെ കിണറിന് പുറത്തെത്തിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വൈശാഖ്, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്‍, രഞ്ജിത്ത് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
