മംഗ്‌ളൂരു: മംഗ്‌ളൂരു നഗരത്തിലും പരിസരങ്ങളിലും കോളിളക്കള്‍ക്കിടയാക്കിയ നന്ദി ഗുഡ്ഡെ വേശ്യാവൃത്തി കേസില്‍ മുഖ്യപ്രതി കാസര്‍കോട്, ഉപ്പള സ്വദേശിയടക്കം 17 പ്രതികളെയും കോടതി വെറുതെ വിട്ടു. ഇവരില്‍ പ്രധാന പ്രതിയായ യുവതി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പ്രതികളെയാണ് മംഗ്‌ളൂരു ജില്ലാ അഡീഷണല്‍ പോക്‌സോ കോടതി വെറുതെ വിട്ടത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പാവപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനികളെയും പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തിയാണ് സംഘം വേശ്യാവൃത്തിക്ക് എത്തിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സമ്പന്നരും റെയ്ഡില്‍ പിടിയിലായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായി അന്നു ആരോപണം ഉണ്ടായിരുന്നു.
2022ല്‍ അത്താവാറിലെ നന്ദിഗുഡ്ഡെയിലെ ഒരു ഫ്‌ളാറ്റില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള സംഘം പിടിയിലായത്. സ്വകാര്യ അപ്പാര്‍ട്ടുമെന്റുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താമസിപ്പിച്ചാണ് ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. പെണ്‍കുട്ടികളെ തേടി എത്തിയവരില്‍ പ്രമുഖ ബില്‍ഡര്‍മാരും കേരളത്തില്‍ നിന്നുള്ള സമ്പന്നന്മാരും ഉണ്ടായിരുന്നു.
