ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാള്‍ – 87) ഡാളസില്‍ അന്തരിച്ചു. പരേതരായ സി.എം ഡാനിയേല്‍, മറിയാമ്മ ഡാനിയേല്‍ ദമ്പതികളുടെ മകളാണ്. തിരുവല്ല സ്വദേശി പി.എം തോമസ് ആണ് ഭര്‍ത്താവ്.
മക്കള്‍: ജെസ്സി തോമസ്, ബിന്ദു തോമസ്.
1972ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ അമ്മാള്‍ 25 വര്‍ഷത്തോളം ന്യൂയോര്‍ക്ക് ക്വീന്‍സിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നഴ്സായി പ്രവര്‍ത്തിച്ചു. 2010ല്‍ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചര്‍ച്ച് ഓഫ് ഗോഡ്, ഫോര്‍ണി അംഗമാണ്.
സംസ്‌കാരം 31ന് രാവിലെ സണ്ണി വെയ്ല്‍ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്ക് ശേഷം നടക്കും.
