കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വെള്ളംതട്ട നഗരിയില്‍ പരാതി പരിഹാര അദാലത്ത് നടത്തി.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സബീഷ് കെ, ഡിവൈ.എസ്.പി ജോണ്‍സന്‍ കെ.ജെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, ബാലകൃഷ്ണന്‍ കെ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി രാകേഷ്, ഊരു മൂപ്പന്‍ വി. രവി, സബ്.ഇന്‍സ്‌പെക്ടര്‍ സി.വി പ്രേമരാജന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ വി.വി, വില്ലേജ് ഓഫീസര്‍ പുഷ്പലത, എസ്.ടി പ്രമോട്ടര്‍ എം ജസ്‌ന, സോഷ്യല്‍ വര്‍ക്കര്‍ ജി പ്രജീഷ്, ഹൊസ്ദുഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി പ്രസംഗിച്ചു. പരിപാടിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു, നൂറോളം ജനങ്ങളും അദാലത്തില്‍ പങ്കെടുത്തു.
