പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലുവിന്‍രെയും രതികയുടെയും മകള്‍ അനാമിക(11)യാണ് മരിച്ചത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആണ് സംഭവം. മാതാവ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
