കാസർകോട്: കുമ്പളയിലെ മുസ്ലിം ലീഗ് നേതാവ് ബി എൻ മുഹമ്മദലിയുടെ സഹോദരൻ ബി എൻ അബ്ദുള്ള(60) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. മൊഗ്രാൽ ബിഗ് നാങ്കി സ്വദേശിയാണ്. മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ മുഹമ്മദ് ഹാജിയുടെയും മറിയമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആസ്യമ്മ കെ പി. മക്കൾ: ഡോ. ജയ്ഷ് മുഹമ്മദ് കലന്തർ, ജാനിസ് അഹമ്മദ് അഷീർ ( എൻജിനീയർ), ഡോ. ജിയാൻ ഖദീജ, മറിയം ജന്നത്ത്, ജല ഫാത്തിമ. മരുമക്കൾ : ഡോ. ഷാക്കിർ, ആയിഷ റൗഷിദ. മറ്റുസഹോദരങ്ങൾ: ആയിഷ ബീഫാത്തിമ, ആസ്യമ്മ, ഖദീജ, നഫീസ, സക്കീന
