കുവൈത്ത്‌സിറ്റി: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. അര്‍ബുദ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും രഞ്ജിനിക്കൊപ്പം കുവൈത്തിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരവും കുവൈറ്റിൽ നടന്നു.
