കാസര്‍കോട്: ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്ന് 1100 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ തിരുവനന്തപുരത്തേയ്ക്കുള്ള വരാവല്‍ എക്സ്രപ്രസിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. കോച്ചിലെ ടോയിലറ്റിന് സമീപം ബാഗിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ റജികുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ മഹേഷ്, ജ്യോതിഷ്, ശരത്ത് എന്നിവരാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.
