കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ (82) അന്തരിച്ചു. കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയായിരുന്നു. ഭാര്യ: കൈപ്രത്ത് പത്മിനി. മക്കള്‍: കെ.പ്രിയേഷ് (അക്കൗണ്ടന്റ്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), കെ.പ്രസീദ(സീനിയര്‍ ക്ലാര്‍ക്ക്, റവന്യൂ വകുപ്പ്, കാസര്‍കോട് കലക്ടറേറ്റ്), കെ.പ്രദീഷ് (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: പി.സൗമ്യ (ആധാരമെഴുത്ത് ഓഫീസ്, കാഞ്ഞങ്ങാട്), ഇ.ശ്രീരേഖ (പിഡബ്ല്യുഡി, കാസര്‍കോട്), പരേതനായ പി.ചന്ദ്രന്‍ (വിമുക്തഭടന്‍, ഡ്രൈവര്‍, കാഞ്ഞങ്ങാട് ആര്‍ഡിഒ). സഹോദരങ്ങള്‍: പി.ഇന്ദിര, പി. കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (റിട്ട. എക്‌സൈസ് വകുപ്പ്), പി.നാരായണന്‍(റിട്ട.ഹെഡ്മാസ്റ്റര്‍, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്), പരേതയായ പി.തങ്കം.
സംസ്‌കാരം വ്യാഴാഴ്ച രാത്രി സമുദായ ശ്മശാനത്തില്‍.
