ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ പഴ്‌സില്‍ നിന്നു സ്വര്‍ണ്ണവള മോഷണം പോയി; ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ പഴ്‌സില്‍ നിന്നു ഒന്നേ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള മോഷണം പോയി. ഉപ്പള, കൊടിബയല്‍ സ്വദേശിനി ആയിഷത്ത് മിയാസിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇതു സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പരാതിയിലും പറയുന്നത് ഇങ്ങനെ-‘ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉപ്പളയില്‍ നിന്നാണ് ആയിഷത്ത് മിയാസ് ഓട്ടോയില്‍ കയറിയത്. ആനക്കല്ലിലുള്ള ഉമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു പരാതിക്കാരി. ഓട്ടോ ആനക്കല്ലിലെ വീട്ടിനു മുന്നിലെത്തിയപ്പോള്‍ യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇപ്പം വരാമെന്ന് പറഞ്ഞ് പഴ്‌സ് അടങ്ങിയ ബാഗ് ഓട്ടോയുടെ സീറ്റില്‍ തന്നെ വച്ചു വീട്ടിലേക്ക് പോയി. അല്‍പസമയത്തിനകം യുവതി തിരിച്ചെത്തുകയും ചെയ്തു. മടക്കയാത്രക്കിടയില്‍ ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ഓട്ടോ നിര്‍ത്തുകയും അര്‍ജന്റായി മറ്റൊരു ഓട്ടം പോകാനുണ്ടെന്നും മറ്റൊരു ഓട്ടോയില്‍ ഉപ്പളയിലേക്ക് പോകാന്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഓട്ടോയില്‍ നിന്നു ഇറങ്ങി വാടക നല്‍കി. ഓട്ടോ പോയതിനു പിന്നാലെ പഴ്‌സ് പരിശോധിച്ചപ്പോഴാണ് രണ്ടു വളകളില്‍ ഒരെണ്ണം കാണാനില്ലെന്ന കാര്യം വ്യക്തമായത്. അപ്പോഴേക്കും ഓട്ടോ കാഴ്ചയില്‍ നിന്നു മറഞ്ഞിരുന്നു.’ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page