കാസര്‍കോട്: തറാവീഹ് നിസ്‌കാരത്തില്‍ സംബന്ധിച്ച് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീണ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കുമ്പള, ആരിക്കാടി, കടവത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എ.എം.കെ ഹനീഫ (50)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സജീവ സിപിഎം പ്രവര്‍ത്തകനായ ഹനീഫ മത്സ്യത്തൊഴിലാളിയാണ്. സഖാവ് ഹനീഫയെന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്.
കടവത്ത് പള്ളിയില്‍ തറാവീഹ് നിസ്‌കാരം നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തിയ ഹനീഫ മക്കളോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം. രാത്രി തന്നെ മംഗ്‌ളൂരുവില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ അന്ത്യം സംഭവിച്ചു. മാതാവ്: ബീഫാത്തിമ. ഭാര്യ: സാജിത. മക്കള്‍: ഹംഷാദ്, ഷാഹി. സഹോദരങ്ങള്‍: അബ്ദുല്ല, ജബ്ബാര്‍, ജലീല്‍, റഷീദ്, ഖലീല്‍, റഹ്‌മത്ത്.







