ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ സന്ദേശം അയച്ചു; പിന്നാലെ ക്രൂര മര്‍ദ്ദനം; 28 കാരന്റെ വാരിയെല്ലൊടിഞ്ഞു

ആലപ്പുഴ: ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ സന്ദേശം അയച്ചതിന് പിന്നാലെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അരൂക്കുറ്റി കണിച്ചിക്കാട് ജിബി(28)ന്റെ വാരിയെല്ലൊടിഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റു. ആലപ്പുഴ വണ്ടത്താനം മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയിലാണ് യുവാവ് ഇപ്പോള്‍. നിരവധി കേസുകളില്‍ പ്രതിയായ പ്രഭിജിത്ത്, സുഹൃത്ത് സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദ്ദിച്ചത്. കാറില്‍ എത്തിയ രണ്ടുപേര്‍ അരൂക്കുറ്റി പാലത്തിന് സമീപത്തു നിന്ന് ജിബിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മാത്താനം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്നായിരുന്നു ക്രൂരമര്‍ദ്ദനം. പിന്നീട് കാറില്‍ കയറ്റി ആളില്ലാത്ത വീട്ടില്‍ എത്തിച്ചും മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച യുവാവിന്റെ പെണ്‍ സുഹൃത്തിന് മെസ്സേജ് അയച്ച സംഭവമായി ബന്ധപ്പെട്ട ആക്രമണമെന്ന് പൂച്ചാക്കല്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page