മൊഗ്രാല്‍: മിനിഞ്ഞാന്നും, ഇന്നലെയുമായി കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത മില്‍മ പാലില്‍ മണ്ണെണ്ണ മണക്കുന്നതായി വ്യാപക പരാതി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പരാതി ഉയര്‍ന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്ത ശരിവെക്കുന്നതായുള്ള അഭിപ്രായങ്ങള്‍ കൂടി വന്നതോടെ ഉപഭോക്താക്കളില്‍ വലിയ ആശങ്കയുണ്ടാക്കി.
നോമ്പ് കാലമായതിനാല്‍ വിശ്വാസികള്‍ ജ്യൂസിനും മറ്റും ആശ്രയിക്കുന്നത് മില്‍മ പാലാണ്. പാലിന് ഏറ്റവും കൂടുതല്‍ ചെലവുള്ളത് ഈ സമയത്താണ്. അതുകൊണ്ടുതന്നെ പാലിന് ഇരട്ടി വില്‍പനയാണ് ജില്ലയില്‍ നടക്കുന്നത്. മണ്ണെണ്ണയുടെ മണം എന്ന രീതിയില്‍ വാര്‍ത്ത പരന്നതോടെ നോമ്പുകാര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടായിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭയവും നോമ്പുകാര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ കാരണങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായി.
വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
