തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. കെ. സുരേന്ദ്രന് ഒരു ടേം കൂടി നീട്ടുന്നില്ലെങ്കില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.
പുതിയ കാലത്തിന്റെ പോരാളിയെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മൂന്നു തവണ കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാറില്‍ സഹമന്ത്രിയായിരുന്നു. സംഘ് പരിവാര്‍ വഴി അല്ലാതെ ബിജെപി സംസ്ഥാനത്ത് പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ആളാണ് ബിസിനസുകാരനായ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെതിരെ മത്സരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
