മടക്കരയില്‍ 700 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മടക്കരയില്‍ ചന്തേര പൊലീസ് നടത്തിയ പരിശോധനയില്‍ 700 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിലായി. ഒഡീഷ വീരബഞ്ചന്‍പൂര്‍ സ്വദേശി പത്മലോചന ഗിരി(42)യെയാണ് എസ്.ഐ കെപി സതീഷും സംഘവും അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 9.45 ന് മടക്കര പാലത്തിന് സമീപം വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 34 പാക്കറ്റുകളിലായി വില്‍പനക്കാണ് കഞ്ചാവ് സൂക്ഷിച്ചത്. സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വിവവരമറിഞ്ഞാണ് പൊലീസ് എത്തിയത്. മടക്കര മൊസോട്ടി ക്വാട്ടേഴ്‌സില്‍ താമസക്കാരനായ പ്രതി മല്‍സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്. പ്രതിക്കു കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെയും പൊലീസ് തെരയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page