കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനില്‍ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയാണ് അനിലയില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്. ശക്തികുളങ്ങര പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. യുവതി നേരത്തെയും എംഡിഎംഎ കേസില്‍ പ്രതിയാണ് അനില. കൊല്ലം നഗരത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചത്.
