എന്റോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ക്ഷേമ പ്രവര്‍ത്തനം: ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സഹ. സംഘം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ആര്‍ ബിന്ദു

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും പുനരധിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥാപിച്ച കാസര്‍കോട് ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍ വെല്‍ഫെയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റി 22നു (ശനിയാഴ്ച) 11 മണിക്ക് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലും ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് സൊസൈറ്റി ഓഫീസ്. ഭിന്നശേഷി വിഭാഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്ന വിവിധ തരം തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഉല്‍പ്പന്നങ്ങള്‍ സൊസൈറ്റി നേരിട്ട് ഏറ്റെടുത്തു വിതരണ ശൃംഖലകളിലൂടെ വിപണനം ചെയ്യും. വിശിഷ്ടാംഗരായ മുഴുവന്‍ ആളുകളെ സ്വാശ്രയരാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍, സാമൂഹ്യ നീതി ഓഫീസര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്നിവരാണ് സൊസൈറ്റിയുടെ രക്ഷാധികാരികള്‍. ഒന്‍പതു കോടി രൂപയുടെ അംഗീകൃത മൂലധനമുള്ള സംഘത്തില്‍ ഓഹരി ഉടമകള്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 10,000 പേരെ അംഗമാക്കാനാണ് സൊസൈറ്റി പരിപാടിയിട്ടിട്ടുള്ളത്. സഹകരണ സംഘം ഭരണ രംഗത്തു 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പി വിജയനാണ് സംഘം പ്രസിഡന്റ്. ഭരണ സമിതിയില്‍ 13 അംഗങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page