തെരുവത്ത് മെമ്മോയിര്‍സ് ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍
മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കും.
2024-25 രഞ്ജി സീസണില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും സെമി ഫൈനലില്‍
ഗുജറാത്തിനെതിരെ പുറത്താകാതെ 177 റണ്‍സ് നേടുകയും ചെയ്ത മുഹമ്മദ് അസറുദ്ധീനാണ് ടൂര്‍ണ്ണമെന്റ് ബ്രാന്‍ഡ് അംബാസഡര്‍.
കെ.എം അബ്ദുല്‍ റഹ്‌മാന്‍ (മുഖ്യ രക്ഷാധികാരി), എന്‍.എ അബ്ദുല്‍ ഖാദര്‍ (രക്ഷാധി.), ടി.എം ഇഖ്ബാല്‍(ചെയര്‍.), തളങ്കര നൗഫല്‍(വര്‍ക്കിംഗ് ചെയര്‍.), മുഹമ്മദ് ജാനിഷ് ടി.എ(ജന.കണ്‍.), കെ.ടി നിയാസ്(കണ്‍.), ഇസ്തിഹാഖ് പൊയക്കര(ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് ടീമുകളും മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന 32 മികച്ച ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റ് 16 ദിവസം നീണ്ടു നില്‍ക്കും. ചാമ്പ്യന്‍സ്, റണ്ണേഴ് അപ്പ് ടീമുകള്‍ക്ക് ട്രോഫിക്ക് പുറമെ രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും നല്‍കും. എല്ലാ മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ക്ക് 2500 രൂപ ക്യാഷ് പ്രൈസും കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഫീല്‍ഡര്‍, എമര്‍ജിംഗ് പ്ലെയര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page