കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പള, ശാരദാനഗര്‍, മണിമുണ്ട ഹൗസിലെ സിഎ മുഹമ്മദ് ഫിറോസി(22)നെ ഉപ്പള റെയില്‍വെ ഗേറ്റ് സമീപത്തു വച്ച് എസ്.ഐ കെ.ആര് ഉമേശനാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 7.06 ഗ്രാം എംഡിഎംഎ പിടികൂടിയതായി പൊലീസ് അറിയിച്ചു.
കുഞ്ചത്തൂര്‍, മാട ഹൗസിലെ ആലം ഇക്ബാലി(22)നെ 04.67 ഗ്രാം എംഡിഎംഎയുമായി എസ്.ഐ രതീഷ് കെ ജിയാണ് അറസ്റ്റു ചെയ്തത്. കുഞ്ചത്തൂര്‍പദവില്‍ വച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
