കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ പിടികൂടി. പുതിയ ബാരക്കില്‍ നെറ്റ് ഗാര്‍ഡ് ഓഫീസറും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് കെ.സി അന്‍സാര്‍ നല്കിയ പരാതി പ്രകാരം രണ്ടു തടവുകാര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബാബു, അരുണ്ഫിലിപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫോണ്‍ ജയിലില്‍ എത്തിച്ചത് ആരാണെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
