അമ്മ മരിച്ചതിന്റെ മനോവിഷമം; ഏക മകന്‍ ജീവനൊടുക്കി

കാസര്‍കോട്: അമ്മ മരിച്ചതിന്റെ മനോവിഷമം മൂലമാണെന്നു പറയുന്നു മകന്‍ ജീവനൊടുക്കി. വെള്ളരിക്കുണ്ട്, പരപ്പ, പയ്യാളം ഉപ്പാട്ടിമൂലയിലെ രാജേഷ് (20) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഇയാളെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടതിനാല്‍ അമ്മ കുമ്പ(മീനാക്ഷി)യുടെ തണലിലായിരുന്നു രാജേഷ് വളര്‍ന്നത്. മാതാവ് കുമ്പ ആറു മാസം മുമ്പ് മരണപ്പെട്ടു. സഹോദരങ്ങള്‍ ഇല്ലാതിരുന്ന രാജേഷിനു മാതാവിന്റെ മരണം വലിയ ആഘാതമായി. മാനസിക വിഷമത്തില്‍ കഴിഞ്ഞിരുന്ന രാജേഷ് നേരത്തെയും ആത്മഹത്യയ്ക്കു ശ്രമിച്ചതായി പറയുന്നുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page