കാസര്‍കോട്: പെരിയ, അടുക്കത്തില്‍ പി. രാമചന്ദ്രന്‍ നായര്‍ (70) അന്തരിച്ചു. മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം പ്രവാസിയായിരുന്ന രാമചന്ദ്രന്‍ നായര്‍ നാട്ടില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്.
ഭാര്യ: സുജ. മക്കള്‍: അരുണ്‍ചന്ദ്, വിജയ്ചന്ദ്, അശ്വതി ചന്ദ്. മരുമക്കള്‍: സൗമ്യ, നിതീഷ്. സഹോദരങ്ങള്‍: പരേതനായ പി. നാരായണന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പരേതനായ പി. കുഞ്ഞമ്പു നായര്‍, പി. കുഞ്ഞിരാമന്‍ നായര്‍, പി. പത്മാവതി അമ്മ (മുത്തനടുക്കം), പരേതയായ പി. കല്യാണി അമ്മ (പ്ലാവിലക്കയ), പി. സരോജിനി അമ്മ (അടുക്കത്തില്‍), പി. ശ്യാമള (കുനിച്ചനടുക്കം കല്യോട്ട്).
