കാസര്‍കോട്: ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയ ബാര്‍ ഹോട്ടല്‍ തൊഴിലാളി ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു. കര്‍ണ്ണാടക, സുറത്ത്കല്ല്, കുഞ്ചിബെട്ടുവിലെ പരേതനായ വാമനന്റെ മകന് സുരേഷ (58)യാണ് മംഗ്ളൂരുവിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ബാര്‍ ഹോട്ടലില്‍ തൊഴിലാളിയായ സുരേഷിന്റെ മകന് മംഗ്ളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. മാതൃസഹോദരിയും മഞ്ചേശ്വരം, ഉദ്യാവറില്‍ താമസക്കാരിയുമായ മീനയുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. മകനെ കാണാനാണ് സുരേഷ് രണ്ടു ദിവസം മുമ്പ് പ്രസ്തുത വീട്ടിലെത്തിയത്. അതിനു ശേഷം പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: മാലതി. മകന്: ഋഷികേശ്.
