കാസര്‍കോട്: കാല്‍നടയായി സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന യുവാവ് അറസ്റ്റില്‍. ബീഹാര്‍, പുര്‍ണിയ, ബാന്ത് തോലാവാബ് സ്വദേശിയും ഇപ്പോള്‍ തൃക്കരിപ്പൂര്‍, ഈസ്റ്റ് മെട്ടമ്മലിലെ സൈനുദ്ദീന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സലിം അന്‍സാരി (45) യെ ആണ് ചന്തേര എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച സന്ധ്യയോടെ മെട്ടമ്മല്‍-മധുരക്കൈ റോഡരുകില്‍ വച്ചാണ് അറസ്റ്റ്, റോഡരുകില്‍ നില്‍ക്കുകയായിരുന്നു അന്‍സാരി. ഇതിനിടയില്‍ എസ്‌ഐയും സംഘവും സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം കണ്ട് അന്‍സാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടി കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 17 ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി കൈമാറുന്നതിനാണ് ഇത്തരത്തില്‍ കഞ്ചാവ് പാക്കറ്റ് സൂക്ഷിച്ചിരുന്നതെന്നു സംശയിക്കുന്നു. പൊലീസ് സംഘത്തില്‍ പ്രൊബേഷണറി എസ്.ഐ മുഹമ്മദ് മഹസിന്‍ എഎസ്‌ഐ ലക്ഷ്മണന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
