കാസര്‍കോട്: പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ മോശം വിചാരത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് മാതാവ് 42കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
