കാഞ്ഞങ്ങാട്: വിവിധ അതിക്രമങ്ങള്‍ക്കിരയായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സേവനം നല്‍കുക എന്ന ലക്ഷ്യവുമായി കുടുംബശ്രീ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ കാഞ്ഞങ്ങാട്ട് ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുഖ്യാതിഥിയായി. ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍, സോഷ്യല്‍ പൊലീസിംഗ് ഓഫീസര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ജനമൈത്രി പൊലീസ് പ്രദീപന്‍ കോതോളി, വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ വി തങ്കമണി സംസാരിച്ചു. സ്‌നേഹിത സ്റ്റാഫ് കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സിഡിഎസ് മെമ്പര്‍മാര്‍ പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ കെ സുജിനി സ്വാഗതവും സൂര്യജാനകി നന്ദിയും പറഞ്ഞു. പരിപാടിയില്‍ നഷ്ടപ്പെട്ടുപോയ വിലയേറിയ ഡോക്യുമെന്റുകള്‍ പണം അടക്കം തിരികെ ഏല്‍പ്പിച്ച മധുരംപാടി സ്വദേശി ധന്യയെ ആദരിച്ചു. ആഴ്ചയില്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കൗണ്‍സിലിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുക.
