കാസര്‍കോട്: കാസര്‍കോട് അലൈന്‍സ് ഇന്റര്‍നാഷണലിന് ഹാട്രിക് നേട്ടം.
ഒരു വര്‍ഷത്തെ വിദ്യാഭ്യാസ-കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കാസര്‍കോട് യൂണിറ്റ് അവാര്‍ഡ് നേടുന്നത്.
ചടങ്ങ് ഡി.ജി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. കാസര്‍കോട് ക്ലബ്ബില്‍ നിന്നു റഫീഖ് എസ്, സമീര്‍ ആമസോണിക്, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. റഫീഖിനെ മേഖലാ ചെയര്‍മാനായും സമീറിനെ അലൈന്‍സ് ജില്ലാ ചെയര്‍മാനായും തിരഞ്ഞെടുത്തു.
