കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ബൈക്ക് മോഷണം. പാറക്കട്ട ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ ശരണപ്പയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം കാണാതായത്. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് ബൈക്ക് കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. ശരണപ്പയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു.
