കാസര്‍കോട്: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനി കേന്ദ്ര മരാമത്തു മന്ത്രി നിധിന്‍ ഗഡ്ഗരിയെ അറിയിച്ചു.
കുണിയയില്‍ പ്രത്യേക ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഉപ്പളയില്‍ ഫ്‌ളൈഓവറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണമെന്നും ചേരുമ്പയിലും നുള്ളിപ്പാടിയിലും അണ്ടര്‍പാസ് അനുവദിക്കണമെന്നും ഷിറിയയില്‍ ഓവര്‍ബ്രിഡ്ജും മുളിക്കല്ലില്‍ ഫുട്ഓവര്‍ ബ്രിഡ്ജും അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിസ്തൃതമായ ദേശീയപാത നിലവില്‍ വരുമ്പോള്‍ നിവേദനത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അശ്വിനി കേന്ദ്രമന്ത്രിയെ അറിയിച്ചു.
